ചാവക്കാട്: ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ചാവക്കാട് ടൗണിലെ നാല് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ബസ് സ്റ്റാന്റിനടുത്ത് പ്രവര്‍ത്തിക്കുന്ന സാറോണ്‍ റസ്‌റ്റോറന്റ്, ഐശ്വര്യ ഹോട്ടല്‍, വനിതാ ഹോട്ടല്‍, സെയ്ന്‍ അല്‍സാക്കി എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കന്‍ കറി, ബീഫ് കറി, പൊറോട്ട തുടങ്ങിയവയാണ് ഇവിടെ നിന്നും ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍ തോമസ്, ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വസന്ത്, റിജേഷ്, ശിവപാലന്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.