Header

കേരളത്തിന് നല്‍കുന്ന വൈദ്യുതി കേന്ദ്രസര്‍ക്കാര്‍ 1.4 ബില്ല്യന്‍ യൂണിറ്റായി വര്‍ദ്ധിപ്പിച്ചു : കേന്ദ്ര ഊര്‍ജ്ജ മന്ത്രി

പുന്നയൂര്‍ക്കുളം : രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വൈദ്യുതി ഉദ്പാദനം 20 ശതമാനം കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി 1.4 ബില്ല്യന്‍ യൂണിറ്റ് വര്‍ദ്ധിപ്പിച്ചു നല്‍കിയെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
കുന്നത്തൂരില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം എന്‍.ഡി.എ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 6.5 ബില്യന്‍ യൂണിറ്റായിരുന്നു. ഇത് ഇപ്പോള്‍ 7.9 ബില്യന്‍ യൂണിറ്റാക്കി 1.4 ബില്യന്‍ യൂണിറ്റാണ് വര്‍ദ്ധിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കള്‍ക്ക് ജീവിക്കണമെങ്കില്‍ നാട് വിട്ട് ഗള്‍ഫിലേക്ക് പോകേണ്ട സാഹചര്യമുണ്ടാക്കിയവരാണ് ഇവിടെ ഇക്കാലവും ഭരിച്ചവരെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന്‍്റെ സ്വന്തം നാടായ കേരളത്തില്‍ ധാരാളം പ്രകൃതി വിഭങ്ങള്‍ ഉണ്ടായിട്ടും ഇടത്ത് വലത് കക്ഷികള്‍ വാണിജ്യ വ്യാവസായ മേഖലക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ല. വ്യവസായ മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ രാഷ്ര്ടീയ വിരോധം മൂലം സംസ്ഥാന സര്‍ക്കാന്‍ അട്ടിമറിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ഗുരുവായൂര്‍ നിയോജകമണ്ഡലം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ആര്‍ അനീഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദന്‍ മാമ്പുള്ളി, നിയോജകമണ്ഡലം സെക്രട്ടറി സുധീര്‍ ചെറായി, പി.എം ഗോപിനാഥന്‍, ബാലകൃഷ്ണന്‍, രാജന്‍ തറയില്‍, കെ.സി വേണുഗോപാല്‍, സി.കെ സുരേഷ്, ഹീരകൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.