ഗുരുവായൂർ : നെന്മിനി റെയിൽവേ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാത്രി എട്ടോടേയാണ് സംഭവം. ഗുരുവായൂരിലേക്ക് വരുന്ന ട്രെയിൻ കടന്നു പോയ ശേഷമാണ് 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ഗുരുവായൂർ ടെമ്പിൾ പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു