ചാവക്കാട്: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. പുത്തൻകടപ്പുറം ചീനിച്ചുവടിന് പടിഞ്ഞാറ് വലിയ പുരക്കൽ ഹംസക്കുട്ടിയുടെ ഓട് മേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. ഈ സമയം ഹംസക്കുട്ടിയും ഭാര്യയും മക്കളും ഉറക്കത്തിലായിരുന്നു. ആളപായമില്ല.