ചേറ്റുവ: ഈ വർഷത്തെ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ അടി തിരുത്തി മേഘലയിലെ വിദ്യാർഥികളെ ഫത്താ ഗ്രൂപ്പ് അടിതിരുത്തിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ മുഖ്യാതിഥിയായി. വി.സലീം അദ്ധ്യക്ഷത വഹിച്ചു. ഹാഫിളായ വിദ്യാർത്ഥി എ.എച്ച് ഹാരിസിനെ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയും ട്രോഫിയും നൽകി ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ പി.എം. മുജീബും, +2 വിദ്യാർത്ഥികളെ ചാവക്കാട് സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീമും ട്രോഫികൾ നല്കി ആദരിച്ചു. മഹല്ല് പ്രസിഡന്റ് ആർ.എൻ.കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി എ.വി.മുഹമ്മദ്മോൻ, മുൻഷി അബ്ദുൾ ഗഫൂർമാസ്റ്റർ, പി.വി.മുഹമ്മദ് കാസിം, എ.വി.നസീർ, മുഹമ്മദ് റബീഹ്, തുടങ്ങിയവർ സംസാരിച്ചു. എ.വി.ഷമീർ, വി.കബീർ. സി.കെ.റാഫി, പി.ജെ.നിസാമുദ്ധീൻ, പി.കെ.ഗോകുൽ, കെ.യു. ഫുവാദ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ: ഖുർആൻ മനഃപാഠമാക്കിയ എ.എച്ച് ഹാരിസിന് അടിതിരുത്തി ഫത്താഹ് ഗ്രൂപ്പ് ആദരിക്കുന്ന ചടങ്ങ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ പൊന്നാടയും ട്രോഫിയും നല്കി ആദരിക്കുന്നു