മുതുവട്ടൂർ :വേദവ്യാസ മാർഷ്യൽ ആർട്സ് അസോസിയേഷൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ അവാർഡ് ദാനം ഗുരുവായൂർ നഗര സഭ ചെയർ പേഴ്സൻ വി എസ് രേവതി ടീച്ചർ ഉത്ഘാടനം ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ഫിറോസ് പി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സെൻസായ്മാരായ വേണുഗോപാൽ, സുനിൽ കുമാർ, കെ ഡി ബെന്നി, ഷണ്മുഖൻ, കൗണ്സിലർ കെ എസ് ബാബു രാജ്, ബാബു എം വര്ഗീസ്, ഉണ്ണി ആർട്സ്, ഐശ്വര്യ വേണുഗോപാൽ എന്നിവർ സംസാരിച്ചു.