ഗുരുവായൂര്‍: ഗുരുവായൂരിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ യൂസർ ഫീ വാങ്ങി മാലിന്യം ശേഖരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തിൽ കൗൺസിൽ അനുശോചിച്ചു. സർക്കാർ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുള്ള ‘പാൽപ്പുഞ്ചിരി’ പ്രഭാതഭക്ഷണ പദ്ധതി വെള്ളിയാഴ്ച മുതൽ 11 എയ്ഡഡ് സ്‌കൂളുകളിലും നടപ്പാക്കും. ഇതിനുള്ള ഫണ്ട് നഗരസഭയ്ക്ക് സംഭാവനയായി ലഭിക്കും. ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.