mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ കേരളോത്സവം 24, 25, 26, 27 തിയതികളില്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവം 2017 സെപ്റ്റംബര്‍ 24, 25, 26, 27 തിയതികളില്‍ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു. നഗരസഭാ കൊണ്ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ അദ്ധ്യക്ഷന്‍ എന്‍.കെ.അക്ബര്‍, തൃശൂര്‍ എം.പി. സി.എന്‍.ജയദേവന്‍, ഗുരുവായൂര്‍ എം.എല്‍.എ. കെ.വി.അബ്ദുള്‍ഖാദര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.സി.ആനന്ദന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍, നഗരസഭയിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ എന്നിവര്‍ സംഘാടക സമിതി അംഗങ്ങളാണ്.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള നഗരസഭാ പരിധിയില്‍ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് 16.9.2017 മുതð 22.9.2017 ന് വൈകീട്ട് 5 മണി വരെ നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, അത്‌ലറ്റിക്‌സ്, കലാ, രചനാ മത്സരങ്ങള്‍ എന്നിവയ്ക്കു പുറമേ ഈ വര്‍ഷം പുതുതായി മെഹന്തി ഡിസൈനിംഗ് എന്ന മത്സര ഇനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.