ഗുരുവായൂര്‍ : ജോലി വാഗ്ദ്ധാനം ചെയ്ത് കൊണ്ടു വന്ന യുവതിയെ ലോഡ്ജില്‍ പാര്‍പ്പിച്ച് കൂട്ട മാനംഭഗത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര പാണ്ടികശാല പറമ്പില്‍ അലി, കടപ്പുറം ഇരട്ടപ്പുഴ സ്വദേശികളായ പുതുവീട്ടില്‍ അലീമുണ്ണി, കള്ളാമ്പി മുത്തു, തൊഴിയൂര്‍ വടക്കേപാട്ടില്‍ വിനീഷ്, പുവ്വത്തൂര്‍ സ്വദേശികളായ അമ്പലത്ത് വീട്ടില്‍ ഗഫൂര്‍, മമ്മസ്രായില്ലത്ത് അബൂബക്കര്‍ എന്നിവരെയാണ് ടെമ്പിള്‍ സി.ഐ യു.എച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റു പത്ത് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ നാല് പേര്‍ ചേര്‍ന്നാണ് വയനാട് സ്വദേശിയായ യുവതിയെ കൂട്ടികൊണ്ടു വന്നത്. പിന്നീട് നാല് ദിവസം ലോഡ്ജില്‍ താമസിപ്പിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. യുവതിയെ പിന്നീട് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. അവശയായ യുവതി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.