Header

താലൂക്ക് ആശുപത്രിയിലെ മാലിന്യം കനാലില്‍ തന്നെ – കൊട്ടും കുരവയും ബാക്കി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ മാലിന്യം കനോലി കനാലിലേക്ക് ഒഴുക്കി വിടുന്നത് ഇപ്പോഴും തുടരുന്നു. മാലിന്യ വിമുക്തവും കയ്യേറ്റവും ഒഴിവാക്കി കനോലി കനാൽ സംരക്ഷണം മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്നാണ് ഇപ്പോഴും നഗരസഭയുടെ മുദ്രാവാക്യം. ആശുപത്രിയിലെ പ്രസവ വാർഡുൾപ്പടെയുള്ള കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങള്‍ അഴുക്ക് ചാലുകൾ വഴി കനോലി കനാലിലേക്കാണ് ഒഴുക്കി വിടുന്നത്. ആശുപത്രികെട്ടിടങ്ങളുടെ ഏറ്റവും പിന്നിൽ പടിഞ്ഞാറ് ഭാഗത്താണ് കനോലി കനാൽ ഒഴുകുന്നത്. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങൾക്കൊപ്പമുള്ളവർ മാത്രമാണ് പൊതുവെ ഈ ഭാഗത്തെത്തുന്നത്. മറ്റ് രോഗികളും ഒപ്പമുള്ളവരും എത്തിപ്പെടാത്ത ഈ ഭാഗത്താണ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും സംസ്കരിക്കാനുള്ള സജ്ജീകരണങ്ങളുണ്ടായിട്ടും ഇതാണവസ്ഥ. ആശുപത്രി പരിസരത്തെ കൊതുകുകളുടെ ആവാസ കേന്ദ്രം കൂടിയാണീ ഭാഗം. കനോലിയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കുന്നുവെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നഗരസഭ ആരോഗ്യ വകുപ്പ് വഞ്ചിയിൽ സഞ്ചരിച്ചാണ് മാലിന്യമൊഴുക്കുന്നത് പരിശോധിക്കാനിറങ്ങിയത്. എന്നിട്ടും താലൂക്കാശുപത്രിയിൽ നിന്നുള്ള മാലിന്യം വർഷങ്ങളായി അഴുക്ക് ചാൽ വഴി നേരെ കനോലി കനാലിലേക്കാണ് ഒഴുക്കി വിടുന്നത്.
ചാവക്കാട് നഗരസഭയുടെ കനോലി കനാല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് ജനം. റോഡരികിലെ അഴുക്കുചാല്‍ മാലിന്യം വഞ്ചിക്കടവ് ഭാഗത്ത് കനോലി കനാലില്‍ നിക്ഷേപിച്ച് കനാല്‍ നികത്തിയാണ് നഗരസഭയുടെ സംരക്ഷണ പരിപാടികള്‍ തുടങ്ങിയത്‍. പ്രധിഷേധം ഉയര്‍ന്നപ്പോള്‍ മാലിന്യ കൂമ്പാരത്തിനു മുകളില്‍ ചുവന്ന മണ്ണടിച്ച് ഒന്നുകൂടെ വൃത്തിയായി നികത്തി. ആധികാരിക വേദികളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ മേല്‍ കുറ്റം ചുമത്തി അധികൃതര്‍ ജനങ്ങളെ പരിഹസിച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും മേഖലയിലെ ജനപ്രതിനിധികളും കനോലിക്ക് വേണ്ടി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്ത് പ്രവർത്തനം തുടങ്ങിയത്. മുസ്ലിം യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും മാലിന്യം നിറഞ്ഞതിനെതിരെ കനോലി തീരത്ത് പ്രതിഷേധ പരിപാടികളും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. കേരള നിയമസഭ സ്പീക്കറും എം.എൽ.യും നഗരസഭ അധികൃതരുമുൾപ്പടെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും കനോലി കനാൽ സംരക്ഷിക്കാൻ ഒത്തു ചേർന്നിരുന്നു. കനോലി കനാല്‍ സംരക്ഷണ ബഹളങ്ങള്‍ നിലച്ചമട്ടാണ്. സ്വകാര്യ സ്ഥാപനമെന്നോ സര്‍ക്കാര്‍ സ്ഥാപനമെന്നോ വ്യത്യാസമില്ലാതെ നഗരമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഇപ്പോഴും കനോലി കനാലിലേക്ക് തന്നെ.

ഫോട്ടോ : ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുറകില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങളും കനോലി കനാലിലേക്ക് തുറക്കുന്ന അഴുക്കുചാലും 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.