Header

ഗുരുവായൂരില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നാളെ

ഗുരുവായൂര്‍: ഉത്രാടദിനമായ നാളെ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ച്ചക്കുല സമര്‍പ്പണം നടക്കും. രാവിലെ ശീവേലിക്ക് ശേഷം സ്വര്‍ണ്ണകൊടിമരചുവട്ടില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാഴ്ച്ചകുലകളാല്‍ ക്ഷേത്രാങ്കണം തങ്കവര്‍ണ്ണക്കുലകളാല്‍ നിറഞ്ഞുകവിയും. ആദ്യം ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മനയ്ക്കല്‍ ഹരീഷ് നമ്പൂതിരി ആദ്യകുല സമര്‍പ്പിക്കുന്നതോടെയാണ് കഴ്ച്ചക്കുല സമര്‍പ്പണം ആരംഭിക്കുന്നത്. തുടര്‍ന്നു ഭക്തര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ച് തുടങ്ങും. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ കാഴ്ചക്കുല സമര്‍പ്പണം തുടരും. ലഭിക്കാവുതില്‍ വെച്ചേറ്റവും നല്ല നേന്ത്രപ്പഴക്കുലകളാണ് ഭഗവാന് തിരുമുല്‍കാഴ്ച്ചയായി ഭക്തര്‍ കൊണ്ടുവരുന്നത്. ലഭിച്ച പഴക്കുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, ഒരുവിഹിതം തിരുവോണനാളില്‍ ഭക്തര്‍ക്ക് നല്‍കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനും നീക്കിവെക്കും. ബാക്കി കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ലേലം ചെയ്യും.

thahani steels

Comments are closed.