പുന്നയൂര്‍ക്കുളം: വാഹന പരിശോധനയിലും മറ്റും വന്‍തുക പിഴയീടാക്കി നല്‍കുന്ന രസീത് ബുക്കില്‍ കൃത്രിമം കാട്ടുന്നുവെന്ന പരാതിയില്‍ അഡീഷണല്‍ എസ്.ഐയെ സസ്പെന്‍റ് ചെയ്തു.
വടക്കേക്കാട് അഡീഷണല്‍ എസ്.ഐ വി.ജെ ജോണിയെയാണ് (52) ജില്ലാപൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. വാഹന പരിശോധനയിലും മറ്റും പിടികൂടുന്ന പെറ്റീകേസുകളില്‍ വന്‍ പിഴയീടാക്കുകയും കുറ്റം ചെയ്തവര്‍ക്ക് സി.ആര്‍ – 5 രസീത് നല്‍കുകയും പിന്നീട് രസീത് ബുക്ക് തിരുത്തി ഈടാക്കിയ തുക വെട്ടിക്കുറച്ച് കാണിച്ചതായുമാണ് ജോണിക്കെതിരെയുള്ള ആരോപണം. തെളിവു സഹിതം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുന്നംകുളം കാണിപ്പൂര്‍ സ്വദേശിയായ ജോണി വടക്കേക്കാട് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.