വടക്കേകാട്: വടക്കേകാട് മൂന്നാംകല്ല് സ്വദേശി ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. കല്ലൂർ മൂന്നാംകല്ല് സ്വദേശിയായ രെജു മാധവനെയാണ് (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ആറ് വർഷമായി ദമാം അനൂദിലെ ഖമർ ഗോൾഡ് ഫാക്ടറിയിൽ സ്വർണ്ണ പണിക്കാരനായിരുന്നു. ഒരാഴ്ച്ചയായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.