Header

വീട്ടിക്കിഴി പുരസ്കാരം ആര്‍ ജയകുമാറിന്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

JAYAN DEEPIഗുരുവായൂര്‍ : ഗുരുവായൂരിലെ ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം ദീപിക ലേഖകന്‍ ആര്‍ ജയകുമാറിന്. ബുധനാഴ്ച വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ എം.പി പി സി ചാക്കോ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2004 മുതല്‍ മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള ജയകുമാര്‍ വീക്ഷണം ലേഖകനായാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ 11 വര്‍ഷമായി ദീപികയുടെ ലേഖകനാണ്. പ്രസ് ക്ലബ്, ഹെല്‍ത്ത് കെയര്‍ ക്ലബ് എന്നിവയുടെ പ്രസിഡന്റാണ്. വീട്ടിക്കിഴി സ്മാരക ട്രസ്റ്റ് അംഗവുമാണ്. കഴിഞ്ഞ 25 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ജയകുമാര്‍ സാംസ്‌കാരിക സംഘടനയായ ദൃശ്യയിലൂടെയാണ് പൊതുരംഗത്തെത്തിയത്. പൊതുപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം പാലിയത്ത് വസന്തമണിക്ക് മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍ സമ്മാനിക്കും. വിവിധ പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് മുന്‍ എം.എല്‍.എ പി.എ. മാധവന്‍ ഉപഹാരം നല്‍കും. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍, മലയാള മനോരമ ലേഖകന്‍ വി.പി. ഉണ്ണികൃഷ്ണന്‍, പ്രസ് ക്ലബ് സെക്രട്ടറി വി.വി. രാജു, പ്രസ്‌ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു എന്നിവര്‍ പ്രസംഗിക്കും. ആര്‍. രവികുമാര്‍, പി.വി. ഗോപാലകൃഷ്ണന്‍, എന്‍. ഇസ്മായില്‍, എ.പി. മുഹമ്മദുണ്ണി, ശിവന്‍ പാലിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.