പുന്നയൂർ : ലോക പരിസ്ഥിതി ദിനമായ ജൂണ് അഞ്ചിന് തെക്കേ പുന്നയുരിന്റെ വിവിധ പ്രദേശങ്ങളിൽ തണൽ മരങ്ങൾ നട്ടും, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപെട്ടും വിക്ടറി ക്ലബ്ബ് മാതൃകയായി. കാനകളും യാത്രക്കാർക്ക് ഏറെ കാലമായി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്ന റോഡിലേക്ക് തിങ്ങി നിറഞ്ഞു നിന്ന പുൽ ചെടികളും വൃത്തിയാക്കി.
പുന്നയുരിലെ പലഭാഗങ്ങളിലും തിരിവുകളിൽ എതിർ വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്ത രീതിയിലായിരുന്നു പുൽ ചെടികൾ വളർന്നു നിന്നിരുന്നത്.
മുപ്പത് വർഷത്തോളമായി രാഷ്ട്രീയ – മത ഭേതമില്ലതെ സാമൂഹിക പ്രവർത്തനങ്ങളിൽ പുന്നയൂർ വിക്ടറിയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ബക്കർ വെട്ടിക്കാട്ട് ആദ്യ തൈനട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുനാഷ്, ക്ലബ് ഭാരവാഹികളായ അൻസാർ, ഹസീബ്, അഫ്സൽ എന്നിവർ തൈകൾ നാട്ടു. ശുചീകരണ പ്രവർത്ഥനങ്ങൾക്ക് വിക്ടറിയുടെ മുതിർന്ന അംഗമായ ബാലൻ താണിശ്ശേരി നേതൃത്വം നൽകി. വിക്ടറി അംഗങ്ങളായ ജാസിർ, സഹൽ, ശമൽ, സോനു, അൻസിഫ്, അസ്‌ലം, മറ്റുള്ള ക്ലബ് അംഗങ്ങൾ പങ്കെടുത്തു.