Header

വിനോദ് പടിയിറങ്ങുന്നു; ഒന്നാം റാങ്ക് നേടി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Vinod vice chairman Guruvayurഗുരുവായൂർ : വൈസ് ചെയർമാൻ കെ.പി. വിനോദ് ഇന്ന് ഉച്ചക്ക് കൗൺസിൽ ഹാളിൽ നടക്കുന്ന യോഗത്തിന് ശേഷം രാജി സമർപ്പിക്കും. അമൃതിൻറെ ഒന്നാം റാങ്കുമായി വിജയശ്രീലാളിതനായാണ് വിനോദിൻറെ പടിയിറക്കം. അമൃത് കോർ കമ്മിറ്റിയുടെ പ്രഥമ ചെയർമാൻ എന്ന പദവിയിൽ സംസ്ഥാനതലത്തിൽ തന്നെ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം തൻറെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്. ജലബജറ്റ് അടക്കമുള്ള അദ്ദേഹത്തിൻറെ ഈടുറ്റ സംഭാവനകൾ നഗരം എന്നുമോർക്കും. തൻറെ നാല് വർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്ന അതേ ദിവസം തന്നെയാണ് സ്ഥാനമൊഴിയുന്നതെന്നതും ശ്രദ്ധേയം. പലപ്പോഴും സ്ഥാനം ഒഴിയലിൻറെ ധാരണകൾ കൃത്യമായി പാലിച്ച അധികം ചരിത്രമൊന്നും ഗുരുവായൂരിനില്ല. അത് ഇടതുപക്ഷത്തിൻറെ കാലത്തായാലും. ഈ ഭരണസമിതിയുടെ കാലത്ത് തന്നെ ചെയർമാൻ, മരാമത്ത് ചെയർമാൻ, ക്ഷേമകാര്യ ചെയർമാൻ എന്നിവരെല്ലാം സ്ഥാനമൊഴിഞ്ഞത് നിശ്ചയിച്ച കാലാവധി പിന്നിട്ട് ഏറെ വിവാദങ്ങൾക്ക് ശേഷമാണ്. എന്നാൽ മുന്നണി ധാരണകൾക്ക് കടുകിടെ വ്യത്യാസം വരുത്താതെയാണ് വിനോദ് തൻറെ കസേര ഒഴിയുന്നത്. സ്കൂൾ കലോത്സവം, പൂർത്തിയാകുന്നതിൻറെ പടിവാതിലിലുള്ള നിരവധി സ്വപ്നപദ്ധതികൾ തുടങ്ങിയവയെല്ലാം തൻറെ പിൻഗാമികൾക്ക് കൈമാറി പുതിയ മാതൃക സൃഷ്ടിച്ച് വിനോദ് ഇന്ന് പടിയിറങ്ങുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.