ഗുരുവായൂര്‍: ദർശനത്തിനെത്തിയ വയോധിക ജീവനക്കാരൻറെ അതിക്രമത്തിനിരയായ  സംഭവത്തിൻറെ ധാർമ്മിക ഉത്തരവാദിത്വം ദേവസ്വം ഭരണ സമിതിക്കാണെന്ന് യുവകലാസാഹിതി മേഖലാ കമ്മിറ്റി ആരോപിച്ചു. അതിക്രമത്തിനിരയായ കുഞ്ഞുലക്ഷ്മിയമ്മക്ക് ദേവസ്വം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.  ശാന്തിയുടേയും സമാധാനത്തിൻറേയും കേന്ദ്രമായി മാറേണ്ട ക്ഷേത്രാങ്കണം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്നും പ്രസിഡൻറ് കെ.കെ.ജ്യോതിരാജും സെക്രട്ടറി മനീഷ് ഡേവിഡും പ്രസ്താവനയിൽ പറഞ്ഞു.