ചാവക്കാട് : രണ്ട് ദിവസം മഴ ഒഴിഞ്ഞു നിന്നെങ്കിലും ചാവക്കാട് നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. ഒരാഴ്ചയായി ഉറങ്ങിക്കിടന്ന ചാവക്കാട് ഇന്നലെയാണ് സജീവമായത്. നാളെ ബുധനാഴ്ച മുസ്ലിംങ്ങള്‍ക്ക് ബലി പെരുന്നാള്‍ തുടങ്ങാനിരിക്കെ സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇറങ്ങിയവരുടെയും വാഹനങ്ങളുടെയും തിരക്ക് മൂലം ചാവക്കാട് നഗരം വീര്‍പ്പ്മുട്ടി. എനാമാവ് റോട്ടിലൂടെയുള്ള വാഹന ഗതാഗതം പുനസ്ഥാപിക്കാന്‍ ആകാത്തതും ട്രാഫിക് കുരുക്കിന് ആക്കം കൂട്ടി. രാവിലെ മുതല്‍ വൈകുന്നേരം ആറരമണിവരെയും ട്രാഫിക് ബ്ലോക്ക് തുടര്‍ന്നു. പോലീസും സന്നദ്ധ പ്രവര്‍ത്തകരും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിച്ചു. പുതുപൊന്നാനി, കുന്നംകുളം റൂട്ടുകളില്‍ ബസ്സ്‌ സര്‍വ്വീസ് പുനരാരംഭിച്ചുവെങ്കിലും എനമാവ് ഭാഗത്തെക്ക് ബസ്സ്‌ സര്‍വ്വീസ് ആരംഭിക്കാനായില്ല. കനോലി കനാലിന്റെ ഇരുകരകളിലെയും വെള്ളം ചെറിയ തോതില്‍ ഇറങ്ങിത്തുടങ്ങി.