ഒരുമനയൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരുമനയൂരില്‍ കുടിവെള്ള വിതരണം നടത്തി. ഒരുമനയൂര്‍ പഞ്ചായത്ത് പാര്‍ട്ടി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിതരണം മണ്ടലം പ്രസിഡണ്ട് ഷണ്മുഖന്‍ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്. പ്രസിഡണ്ട് സരസ്വതി ശങ്കരമങ്കരത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സൈഫുദ്ധീന്‍, സെക്രട്ടറി കെ വി ശിഹാബ്, ട്രഷറര്‍ എ വി അബ്ദുല്‍ കരീം, പി ഒ അലികുട്ടി, പി പി അബ്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം തുടരുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.