ചാവക്കാട്: ഫാഷിസ്റ്റ് വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്ന കേരളജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.ആർ.ഹനീഫ, മണ്ഡലം വൈസ് പ്രസിഡന്റ്‌ സരസ്വതി ശങ്കരമംഗലത്ത്, ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ അക്ബർ.പി.കെ, ഫൈസൽ ഉസ്മാൻ, ഷറാഫത്ത്, റസാഖ്, റഹീം, ഷിഹാബ്, പ്രവാസി സാംസ്‌കാരികവേദി പ്രതിനിധി റൗഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.