Header

സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിച്ച് വിന്‍റര്‍ഫീല്‍ റീജിയണൽ ലോഞ്ചിങ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ്, വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഗുരുവായൂര്‍ നിയോജകമണ്ഡലം തല റീജിയണൽ ലോഞ്ചിംഗ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ നിർവഹിച്ചു.
മുതുവട്ടൂര്‍ രാജാഹാളില്‍ നടന്ന ചടങ്ങിൽ വിന്‍റര്‍ ഫീല്‍ ചെയര്‍മാനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ടുമായ കെ വി അബ്ദുള്‍ഹമീദ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാര്‍ എൻ കെ അക്ബര്‍ മുഖാഥിതിയായി. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വിന്‍റര്‍ഫീല്‍ ഗ്രൂ പ്പ് സി എഫ് ഒ ജോർജ് കുറ്റിച്ചാക്കു നിര്‍വഹിച്ചു. വിന്‍റര്‍ഫീല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എൻ ആര്‍ വിനോദ്കുമാര്‍, ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ എ എച്ച് അക്ബര്‍, ക്രിയേറ്റീവ് വുമണ്‍ കോര്‍ഡിനേറ്റര്‍ ഷൈന ജോര്‍ജ്, ജോയി തോമസ്, ലൂക്കോസ് തലക്കോട്ടൂർ എന്നിവർ സംസാരിച്ചു.
വിന്‍റര്‍ഫീല്‍ ഔദ്യോഗിക ലോഞ്ചിങ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ ദിവസം തൃശൂരിൽ നിർവഹിച്ചിരുന്നു.
വിന്‍റര്‍ഫീല്‍ ഹോട്ടൽ ആന്റ് റിസോർട് ആദ്യസംരംഭം കൊടൈക്കനാലിൽ നിർമ്മാണം ആരംഭിച്ചു. വയനാട്, മൂന്നാർ, കോവളം, തൃശൂർ പൂമല, ഗുരുവായൂർ എന്നിവടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാവും.
വിന്‍റര്‍ഫീല്‍ ഗ്ലോബൽ ട്രേഡിങ്ങ് ന്റെ കീഴിൽ സ്ത്രീ സംരംഭകരുടെ നേതൃത്വത്തിൽ വിന്റർ ഇൻസൈഡ് എന്ന പേരിൽ ഇന്നർ വെയർ സ്റ്റിച്ചിങ് യൂണിറ്റ് ഇതിനോടകം വിജയകരമായി പ്രവർത്തിച്ചു വരുന്നുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.