ചാവക്കാട് : നഗരസഭയിലെ 3 – വാർഡിൽ സ്ത്രീ സുരക്ഷാ ബോധവൽക്കരണവും കിച്ചൻ ബിൻ വിതരണവും സംഘടിപ്പിച്ചു. കിച്ചൻ ബിൻ വിതരണോൽഘാടനം നഗരസഭാ വികസന സ്ഥിരസമിതിയംഗം കെ.എച്ച്.സലാം നിർവഹിച്ചു.
തൃശുർ ജില്ലാ സിവിൽ പോലീസ് ഓഫീസേർസ് ടീമിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു.
സമകാലീന സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളെ കുറിച്ച് ഷിജി.പി.വി സംസാരിച്ചു.
സിവിൽ ഓഫീസർ പി.കെ.പ്രതിഭ, ഷീജ സതീശൻ, സിന്ധി.കെ.എൻ എന്നിവർ ദൈനദിന ജീവിതത്തിലെ സ്വയം പ്രതിരോധ പരിശീലനം പരിയപ്പെടുത്തികൊണ്ട് ക്ലാസെടുത്തു.
ഖരമാലിന്യ സംസ്കരണത്തെ കുറിച്ച് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പോൾ തോമാസ് ക്ലാസെടുത്തു.
പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു. കുറ്റിയിൽ ശ്രീകുമാർ സ്വാഗതം ആശംസിച്ചു