Header

ഉഷ ടീച്ചർക്കും റിയാസിനും തഹാനി സ്റ്റീൽസിന്റെ ആദരം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

എടക്കഴിയൂർ : എടക്കഴിയൂർ തഹാനി സ്റ്റീൽസിന്റെ നേതൃത്വത്തിൽ
ജൂനിയർ മിസ്റ്റർ തൃശ്ശൂർ ആയും മിസ്റ്റർ കേരള റണ്ണേഴ്സ് അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ട എടക്കഴിയൂർ അഫയൻസ് ക്ലബ് അംഗം റിയാസിനേയും എടക്കഴിയൂർ ജി എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക ഉഷ തോമസിനെയും ആദരിച്ചു. എടക്കഴിയൂർ തഹാനി സ്റ്റീൽസിൽ നടന്ന ആദരിക്കൽ ചടങ്ങ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് എടക്കഴിയൂർ ബ്രാഞ്ച് ജനറൽ മാനേജർ ലിനീഷ്, തഹാനി സ്റ്റീൽസ് മാനേജർ പ്രമോദ് എന്നിവർ ആശംസാപ്രസംഗം നടത്തി. ഗ്രൂപ്പ് ഡയറക്ടർമാരായ ഫാൻസീർ തഹാനി സ്വാഗതവും ഫാരിഷ് തഹാനി നന്ദിയും പറഞ്ഞു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/03/Thahani-steels-Usha-teacher.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/03/Thahani-steels-Riyas.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.