Header

കനത്ത വേനൽമഴ കടലാമ സംരക്ഷകർക്ക് ആശങ്ക

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: രണ്ടു ദിവസമായി പെയ്ത മഴയിൽ കടലാമ കൂടുകൾ നനഞ്ഞു കുതിർന്നു. എടക്കഴിയൂർ പഞ്ചവടി, പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ, അകലാട്, മന്ദലാംകുന്ന്, പപ്പാളി എന്നിവിടങ്ങളിലാണ് കടലാമ മുട്ടകൾ സോഷ്യൽ ഫോറസ്ട്രിയുടേയും ടെറിട്ടോറിയൽ ഫോറസ്റ്റിൻ്റേയും വാച്ചർമാരുടെ നേതൃത്വത്തിൽ കടൽ തീരത്ത് സംരക്ഷിച്ചിട്ടുള്ളത്. മഴ മൂലം കടലാമക്കൂട്ടിലെ ഊഷ്മാവ് താഴുന്നതും മണ്ണിലെ ജലാംശം കൂടിയതുമാണ് കടലാമ മുട്ടകൾക്ക് ഭീഷണിയായതെന്ന് ജൈവവൈവിധ്യ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിസിക്യൂട്ടീവ് ഡയറക്ടറുമായ ജെയിംസ് പറഞ്ഞു.
ഇനിയും മഴ പെയ്താൽ ഒരു പക്ഷെ കടലാമക്കൂട്ടിലെ മുഴുവൻ മുട്ടകളും നശിക്കാൻ ഇടവരുമെന്ന് Sർട്ടിൽ ഓഫീസർ സലിം ഐഫോക്കസ് പറഞ്ഞു.
മാനത്ത് മഴക്കാർ വെക്കുമ്പോൾ ടാർപാളിൻ കൊണ്ടു് പൊതിഞ്ഞു കെട്ടേണ്ടി വരും, കഴിഞ്ഞ വർഷം നേരത്തേ പെയ്ത മഴയിൽ നിന്നും രക്ഷിക്കാൻ ടാർപോളിൻ കെട്ടി സംരംക്ഷിച്ചിരുന്നു. പക്ഷെ കനത്ത കാറ്റിൽ ടാർപോളിൻ ഷീറ്റ് കീറി നശിച്ച് ആമ മുട്ടകൾ നശിച്ചിരുന്നു.
തൃശൂർസോഷ്യൽ ഫോറസ്ട്രി എ. സി. എഫ് പ്രഭു, വെററിനറി ഡോക്ടർ ഡേവീഡ് അബ്രാഹം, ഫോറസ്റ്റർ സജീവ്, സജൻ എന്നിവരുടെ നേതൃത്വത്തിൽ
കടലാമ സംരക്ഷകർക്ക് വേണ്ട നിർദ്ദേശം നൽകുന്നുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.