പുന്നയൂര്‍ക്കുളം: പാലിയേറ്റീവ് കെയര്‍ഡേ ദിനാചരണത്തിന്‍റെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്ത് രോഗികളുടെ സംഗമവും വൃക്കരോഗികള്‍ക്കുള്ള ഡയലൈസര്‍ വിതരണവും നടന്നു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്‍റ് എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.റഷീദ് എ.റ്റി, കംമ്മ്യൂണിറ്റി നേഴ്സ് സിന്ധു,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. മെമ്പര്‍മാരായ ഫാരിഖ് യു.എം, ഹസീന സൈനുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു. വൃക്കരോഗിഗള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിലേക്കായി ഡയലൈസര്‍ മരുന്ന് ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്യുന്നതിലൂടെ രോഗികള്‍ക്ക് ആശ്വാസം ഒരുക്കുകയാണ് പഞ്ചായത്ത്.