ചാവക്കാട് : ലോക വനിതാദിനത്തില്‍ റീനക്കും ഷിനിക്കും ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്‍റെ ആദരം. എട്ടു വര്‍ഷത്തില്‍ അധികമായി ചാവക്കാട് മേഖലയിലെ വനിതാ ഓട്ടോ ഡ്രൈവര്‍മാരാണ് തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വിശ്വനാഥന്‍റെ മക്കളായ റീനയും ഷിനിയും.
ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഓഫീസില്‍  നടന്ന ചടങ്ങില്‍ ചാവക്കാട് സി ഐ കെ ജി സുരേഷ് ഇരുവര്‍ക്കും പൊന്നാടയണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി.
ഓട്ടോഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ അലി, കെ കെ വേണു, കെ വി മുഹമ്മദ്‌, കെ എ ജയതിലകന്‍, ഉണ്ണികൃഷ്ണന്‍, ഷജി നരിയമ്പുള്ളി, ഉമ്മര്‍ ടി കെ, ബഷീര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
റീനയുടെയും ഷിനിയുടെയും ഓട്ടോറിക്ഷ ജീവിതത്തെ കുറിച്ച് ചാവക്കാട്ഓണ്‍ലൈന്‍ ‘ അതിജീവനത്തിന്‍റെ പെണ്‍കരുത്ത്…’ എന്ന ശീര്‍ഷകത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്  മറ്റു പത്രമാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു.