ചാവക്കാട് : കടലിൽ ഒഴുക്കിൽപെട്ട യുവാവിനെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. നമ്പഴക്കാട് സ്വദേശി ധനേഷ് (23) ആണ് കടലിൽ ഒഴുക്കിൽ പെട്ടത്.
കൂട്ടുകാരുമായി കടലിൽ കുളിക്കാനിറങ്ങിയ ധനേഷ് ഒഴുക്കിൽ പെട്ടതു കണ്ടു കൂട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഗാർഡും ഡൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് പോലീസ് മത്സ്യത്തൊഴിലാളികളെ സഹായത്തിനു വിളിക്കുകയായിരുന്നു. ബ്ലാങ്ങാട് സ്വദേശിയായ വലിയകത്ത് സിയാദ്, സന്തോഷ്‌ എന്നിവർ കടലിലേക്ക് എടുത്ത് ചാടിയെങ്കിലും ശക്തമായ ഒഴുക്കിൽ പിടിച്ച് നിൽക്കാനായില്ല. മറ്റൊരു മത്സ്യതൊഴിലാളിയായ കളൂർ രമേശ്‌ എത്തിയാണ് ധനേഷിനെ കരക്കെത്തിച്ചത്. ഇന്ന് വൈകുന്നേരം ആറര മണിയോടെയായിരുന്നു സംഭവം . മണത്തല കെ പി ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.