mehandi new

ജപ്പാൻ ജ്വരം – വടക്കേകാട് തമിഴ്‌നാട് സ്വദേശി മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്  : വടക്കേക്കാട് മേഖലയിൽ നിന്ന്  ജപ്പാൻ ജ്വരം ( Japanese encephalitis)  ബാധിച്ച് തമിഴ്‌നാട് സ്വദേശി പോണ്ടിച്ചേരിയിൽ മരിച്ചു.  മൂന്ന് വർഷത്തോളമായി വടക്കേകാട് നാലാംകല്ലിൽ വീട്ടുജോലിക്ക് കുടുംബത്തോടൊപ്പം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി തമിഴ്‌നാട് കടലൂർ സ്വദേശി നടരാജ (52) നാണ് മരിച്ചത്.  അഞ്ചാം തിയതിയാണ് നടരാജനെ പനി ബാധിച്ചു വടക്കേകാട് ആരോഗ്യ കേന്ദ്രത്തിൽ  പ്രവേശിപ്പിച്ചത്. ആദ്യത്തിൽ  നിപ്പയാണെന്നു സംശയിച്ചെങ്കിലും പിന്നീട് ലാബ് റിസൾട് വന്നപ്പോഴാണ് തലചോറിനെ ബാധിക്കുന്ന ജപ്പാൻ ജ്വരമാണെന്നു തിരിച്ചറിഞ്ഞത്.   എട്ടാം തിയതി നാട്ടിലേക്ക് പോയ ഇവർ പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്ന് രാവിലെ ജിപ്മറിൽ വെച്ചായിരുന്നു മരണം.

ക്യൂലക്‌സ് ഇനത്തിൽപ്പെട്ട കൊതുകുകളാണ് ജപ്പാൻ ജ്വരം പരത്തുന്നത്.  രണ്ട് ദിവസത്തെ പരിശോധനയിൽ വടക്കേകാട് മേഖലയിൽ ഇത്തരം കൊതുകുകളെ കണ്ടെത്താൻ കഴിഞിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.  കഴിഞ്ഞ ദിവസം പിടിച്ച കൊതുകളെ പരിശോധനക്കായി അയച്ചിട്ടുണ്ട്. നാളെയും പ്രത്യേക സംഘം വടക്കേക്കാട് മേഖലയിൽ ഇത്തരം കൊതുകൾ ഉണ്ടോ എന്ന തിരച്ചിൽ നടത്തും. ആരോഗ്യ വകുപ്പ് കൊതുകളെ നശിപ്പിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ  നടത്തുന്നുണ്ട്. ഇപ്പോൾ ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും കൊതുകൾ കടിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം.   വൈകുന്നേരങ്ങളിൽ കൊതുകുകൾ അകത്ത് കടക്കാതിരിക്കാൻ ജനലുകളും വാതിലും അടച്ചിടുക, കൊതുകുകൾ മുട്ടയിട്ടന്ന ചുറ്റുപാടും കെട്ടി നിൽക്കുന്ന വെള്ളം എല്ലാ ദിവസവും ഇളക്കുകയോ വെള്ളം ഒഴുക്കിക്കളയുകയോ ചെയ്യുക വെളളം കെട്ടി നിൽക്കാൻ സാധ്യതയുള്ള ചിരട്ട, പാത്രങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്യുക, പരിസര ശുചിത്വം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

ചിക്കൻ ഗുനിയ, ഡെങ്കി, മന്ത് തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കു ശേഷമേ ജപ്പാൻ ജ്വരം പരത്തുന്ന കൊതുക് ഉണ്ടോ എന്ന് ഉറപ്പാക്കാനാകൂ. പന്നി വളർത്തൽ കേന്ദ്രം, ദേശാടന പക്ഷികൾ തമ്പടിക്കുന്ന സ്ഥലം, ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജപ്പാൻ ജ്വരം പരത്തുന്ന കൊതുകുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

ജില്ലാ മലേറിയ ഓഫിസർ എം.എസ്. ശശി, ബയോളജിസ്റ്റ് എ.എം. ജബ്ബാർ, വടക്കേകാട് സിഎച്ച്‌സി സൂപ്രണ്ട് ഡോ. പി. രേഖ, ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. രാജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എൻ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.