വടക്കേക്കാട് : എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് വൈലത്തൂർ എ എം എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമൽ കെ ആർ അധ്യക്ഷനായി.
ജില്ലാ ജോയിന്റ് സെക്രട്ടറി പി എച്ച് ഹസ്സൻ മുബാറക്ക്, ചാവക്കാട് ഏരിയ സെക്രെട്ടറി ജാബിർ കെ യു, വടക്കേക്കാട് ലോക്കൽ സെക്രട്ടറി ഹാബിൽ, പ്രധാന അധ്യാപകൻ സലിം, പി ടി എ പ്രസിഡന്റ് ഷാഹിന എന്നിവർ സംസാരിച്ചു.
നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന കേമ്പയിന്റെ ഭാഗമായി ഏരിയയിലെ പത്ത് സ്കൂളുകൾ എസ് എഫ് ഐ ഏറ്റെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.