ചേറ്റുവ ‍: ചേറ്റുവ പുഴയിൽ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പൽ പള്ളിക്കു സമീപം പുലിക്കോട്ടിൽ ജോസ് മകൻ അജീഷ് (34) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് എറവ് സ്വദേശി സിജോൺസിനെ (34) ഗുരുതരാവസ്ഥയിൽ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.