ചാവക്കാട്: യുവജന കലാകായിക സാംസ്കാരിക വേദി ഇ എം എസ് നഗറിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും റംസാൻ റിലീഫ് വിതരണവും നടന്നു. സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷണ ദാസ് ഉൽഘാടനം നിർവ്വഹിച്ചു. ടി.എം ഹനീഫ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭ ചെയർമാൻ എം ആർ രാധാകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, യുവജന നേതാവ് എം ജി കിരൺ, സി എം നൗഷാദ്, നിമിൽ, ടി.എം ഷഫീക്, മേത്തി റസാക് , ഷാഹു കൂരാറ്റിൽ എന്നിവർ സംസാരിച്ചു.