ചേറ്റുവ: ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും ചേറ്റുവ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ.
ചേറ്റുവ ജുമഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ടൈലർ പി വി ഷംസുദ്ദീന്റെ വീടിനോട് തൊട്ട് നിന്നിരുന്ന തെങ്ങ് കടമുറിഞ്ഞ് വീണ് അടുത്ത പറമ്പിലെ കവുങ്ങുകൾക്കം, തെങ്ങിനും കേട്പാട് സംഭവിച്ചു. പരിസരത്തെ പറമ്പുകളിലെ വാഴകളും മാവും മറിഞ്ഞു വീണു. ചേറ്റുവ എം ഇ എസ് ആശുപത്രിയോട് തൊട്ടുള്ള ഷെഡിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ റോഡിലേക്ക് പറന്നുപോയി. ചേറ്റുവ മുനക്കകടവ് സുബൈറിന്റെ വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്ന് പോയി. തുടർന്ന് വീട്ടിൽ നിന്നും താമസം മാറേണ്ടി വന്നു. ചേറ്റുവ പാലത്തിനടുത്ത് ദേശീയ പാതയുടെ അരുകിൽ നിന്നിരുന്ന ആര്യവേപ്പ് മരത്തിന്റെ വലിയ ശാഖ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

ഫോട്ടോ : ചേറ്റുവ ജുമാഅത്ത് പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന ടൈലർ പി.വി.ഷംസുവിന്റെ വീട്ടിലെ തെങ്ങ് കടമുറിഞ്ഞ് വീണപ്പോൾ