പുന്നയൂർക്കുളം: പഞ്ചായത്തിൽ മദ്യശാലക്ക് അനുമതി നൽകാനുള്ള പ്രമേയത്തെ അനുകൂലിച്ച ഭരണപക്ഷമായ എൽ.ഡി.എഫ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.
നിയോജകമണ്ഡലം പ്രസിഡൻറ് കെ.കെ ഷിബു ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.വൈ കുഞ്ഞിമൊയ്തു അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി എ.എസ്. സറൂഖ്, എ.ഡി പ്രയേഷ്, ബക്കർ തോട്ടക്കാരൻ, ടിപ്പു, നൗഫൽ, അമീർ എന്നിവർ നേതൃത്വം നൽകി.