ഗുരുവായൂർ : ഗുരുവായൂരിലെ 7 റേഷൻ കടകൾക്ക് മുൻവശം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ളോറിനേഷൻ നടത്തി അണുവിമുക്തമാക്കി. കർണംകോട്ട് ബസാർ, മമ്മിയൂർ ക്ഷേത്രത്തിന് എതിർവശം, തിരുവെങ്കിടം, തൈക്കാട്, റെയിൽവേ ഗേറ്റിന് സമീപം, മമ്മിയൂർ സെന്റർ, ചൂൽപ്പുറം എന്നിവടങ്ങളിലെ റേഷൻ കടകൾക്ക് മുന്നിലാണ് ക്ളോറിനേഷൻ നടത്തിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, നഗരസഭാ കൗൺസിലർ പ്രിയ രാജേന്ദ്രൻ, നിയോജകമണ്ഡലം ജന.സെക്രട്ടറി ഷനാജ് പി.കെ, പ്രതീഷ് ഓടാട്ട്, രഞ്ജിത്ത് പാലിയത്ത്, കെ.യു മുസ്താക്ക്, വി.കെ സുബൈർ, പി.ആർ.പ്രകാശൻ, ക്‌ളീറ്റസ് മാറോക്കി, ജിതിൻ സി.ജി, പി.കൃഷ്ണദാസ്, ഏബെൽ സ്റ്റീഫൻ, സുരേഷ് പി.എസ്, റിയാസ് തൈക്കാട് എന്നിവർ നേതൃത്വം നൽകി.