ചാവക്കാട് : ഡിവൈഎഫ്ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മറ്റിയും പ്രവാസി കൂട്ടായ്മയായ പ്രോഗ്രസ്സീവ് ചാവക്കാടും സംയുക്തമായി സംഘടിപ്പിച്ച യുവ പ്രതിഭസംഗമം കെ വി അബ്ദുന്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് പ്രശസ്ത ട്രെയിനറും കൌണ്‍സിലറുമായ എന്‍ എ അബ്ദുല്‍ഖാദറിന്റെ കേരിയര്‍ ഗൈഡന്‍സ് ക്ലാസും നടന്നു.
ഡി വൈ എഫ് ഐ മേഖല പ്രസിഡണ്ട്‌ ടി എം ഷഫീക് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെകെ മുബാറക്, ബ്ലോക്ക് പ്രസിഡണ്ട്‌ വി അനൂപ്‌, സി പി എം വെസ്റ്റ്‌ ഏരിയാ സെക്രട്ടറി കെ എം അലി, എസ് എഫ് ഐ ഏരിയ സെക്രട്ടറി ഹസ്സന്‍ മുബാറക്, ബ്ലോക്ക് കമ്മറ്റി അംഗം ആശ്മിസോമന്‍, പ്രോഗ്രസ്സീവ് പ്രതിനിധികളായ യൂസഫ്‌ കാട്ടിലകത്ത്, ആര്‍ വി സവാഹിര്‍ ചാവക്കാട്, നഗരസഭ കൌണ്‍സിലര്‍മാരായ പി ഐ വിശ്വംഭരന്‍, പി പി നാരായണന്‍, എ എ മഹേന്ദ്രന്‍, എന്നിവര്‍ പങ്കെടുത്തു. മേഖല സെക്രട്ടറി എം ജി കിരണ്‍ സ്വാഗതവും ട്രഷറര്‍ ഷഹീന്‍ഷ നന്ദിയും പറഞ്ഞു.