mehandi new

അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

fairy tale

07-04-16 advocatesചാവക്കാട്: ചാവക്കാട് കോടതിയിലെ അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലം മാറിപ്പോകുന്ന അസി.സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍, മുന്‍സിഫ് വി കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
കോടതി അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടി ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേറ്റ് എന്‍ രഞ്ജിത്ത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്‍്റ് ഇ കെ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ പി ശ്രീകുമാര്‍, കെ എ സി എ സംസ്ഥാന കമ്മിറ്റി അംഗം സി ഗോവിന്ദന്‍ നായര്‍, എ സുകുമാരന്‍, പി വിജീഷ്, ടി ആര്‍ അജിത്കുമാര്‍, ഇ സി ഫ്രാന്‍സിസ്, എം ആര്‍ പ്രീതി, കെ എ സി എ ചാവക്കാട് യൂണിറ്റ് സെക്രട്ടറി ദാസന്‍ കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.