mehandi banner desktop
Chavakkad online

43 വർഷത്തെ സേവനം; താൽക്കാലിക പോസ്റ്റ്മാന് രണ്ട് ലക്ഷം രൂപയുടെ സ്നേഹസമ്മാനവുമായി വൈലത്തൂർ ഗ്രാമം

Ft

വടക്കേക്കാട്: സ്ഥിരനിയമനം ലഭിക്കാതെ, നാമമാത്രമായ വേതനത്തിൽ നീണ്ട 43 വർഷക്കാലം ജനങ്ങളെ സേവിച്ച പോസ്റ്റ്മാന് വൈലത്തൂർ ഗ്രാമം നൽകിയത് അപൂർവ്വവും മാതൃകാപരവുമായ ആദരം. വൈലത്തൂർ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിച്ച ഞമനേങ്ങാട് തോട്ടുപുറത്ത് സുകുമാരനാണ് നാട്ടുകാർ ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകിയത്.

Jan oushadi

​സുകുമാരന്റെ വിരമിക്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​നീണ്ട നാല് പതിറ്റാണ്ടിലധികം കാലത്തെ സുകുമാരന്റെ നിസ്വാർത്ഥ സേവനത്തിനുള്ള നന്ദിസൂചകമായി രണ്ട് ലക്ഷം രൂപയുടെ സ്നേഹസമ്മാനമാണ് ഗ്രാമവാസികൾ അദ്ദേഹത്തിന് കൈമാറിയത്. കൂടാതെ ഹരിത ക്ലബ്ബിന്റെയും സൗഹൃദ കൂട്ടായ്മയുടേയും പ്രത്യേക ഉപഹാരങ്ങളും ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് സമർപ്പിച്ചു.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷംസീറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ജെ. മേരി, പ്രബിന സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.കെ. നബീൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

​പഞ്ചായത്ത് അംഗങ്ങളായ രുഗ്മ്യ സുധീർ, സീജ മൊയ്തുണ്ണി, മെഹറുന്നിസ, കെ.വി. റഷീദ്, പോസ്റ്റ് മാസ്റ്റർ റോസ്മിൻ, മഹല്ല് ഇമാം മുഹമ്മദ് ഷാഫി, സി.കെ. ജമാൽ, സുഭദ്ര തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. റഷീദ് അരിമ്പൂരയിൽ സ്വാഗതവും സക്കീർ അണ്ടിക്കോട്ടിൽ നന്ദിയും പറഞ്ഞു.

Comments are closed.