ചാവക്കാട് : റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെയുള്ള മ്യാൻമാർ ഭരണകൂട ഭീകരതക്കെതിരെയും അഭയാർത്ഥികളോടുള്ള അനുഭാവ പൂർണമല്ലാത്ത നയനിലപാടുകളോടും പ്രതിഷേധിച്ചും മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ വാദികൾ വെടിവെച്ചു കൊന്നതിൽ അനുശോചനമർപ്പിച്ചും സോളിഡാരിറ്റി, എസ്.ഐ. ഒ ചാവക്കാട് ഏരിയ സംയുക്തമായി പ്രകടനവും പൊതുസമ്മേളനവും നടത്തി.
സോളിഡാരിറ്റി മുൻ ചാവക്കാട് ഏരിയാ പ്രസിഡന്റ് സൈനുദ്ധീൻ മന്നാലാംകുന്നു മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ചാവക്കാട് ഏരിയാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് ശംസുദ്ധീൻ അറക്കൽ, സെക്രട്ടറി സലാഹുദ്ധീൻ മാസ്റ്റർ, ഐ. മുഹമ്മദലി, കുഞ്ഞുമുഹമ്മദ് തിരുവത്ര, സോളിഡാരിറ്റി ഏരിയാ സെക്രട്ടറി ഇല്ല്യാസ് മുതുവട്ടൂർ, എസ്.ഐ. ഒ ഏരിയാ സമിതിയംഗം ഹമദ് മഞ്ഞിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.