ഗുരുവായൂര്‍: ഗാന്ധിസ്മൃതി മണ്ഡപത്തിനരികിൽ ഫാസിസത്തിരെ പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിച്ചു. വിവിധ പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മയാണ് ഗൗരി ലങ്കേഷിൻറെ വധത്തിൻറെ പശ്ചാത്തലത്തിൽ പ്രതിരോധ ചങ്ങല തീർത്തത്. പി. അജിത്, മനീഷ് ഡേവിഡ്, കെ.സി. തമ്പി, നൗഷാദ് അലി, ബഷീർ പൂക്കോട്, ശശി വാറനാട്ട്, മുരളി കണ്ണത്ത്, അഭിലാഷ് വി. ചന്ദ്രൻ, ബാലൻ വാറനാട്ട്,  നൗഷാദ് തെക്കുംപുറം, വി.എം. ഹുസൈൻ, കെ.യു. കാർത്തികേയൻ എന്നിവർ സംസാരിച്ചു.