mehandi new

ചാവക്കാട് എടക്കഴിയൂര്‍ മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം

fairy tale

ചാവക്കാട്: വേനല്‍ കടുത്ത് നാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റി വളരുന്നതിനിടയിലും എടക്കഴിയൂര്‍, ചാവക്കാട് മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം.
എടക്കഴിയൂര്‍ വില്ലേജ് ഓഫീസ് പരിധിയിലാണ് വ്യാപകമായി നിലം നികത്തല്‍. വില്ലേജ് ഓഫസ് കെട്ടിടത്തിനു നൂറ് മീറ്ററിനുള്ളില്‍ നികത്തല്‍ നടക്കുമ്പോള്‍ അധികൃതര്‍ കണ്ണടക്കുന്നുവെന്ന് നാട്ടുകാരുടെ ആക്ഷേപം. എടക്കഴിയൂര്‍ വില്ലേജ് ഓഫീസ് റോഡില്‍ നിന്ന് തിരുവത്ര ആദി ദ്രാവിഡ സ്കൂളിലേക്കുള്ള റോഡിന്റെ തുടക്കത്തിലാണ് നിലം നികത്തല്‍ തകൃതിയായി നടക്കുന്നത്. വര്‍ഷക്കാലത്ത് വെള്ളക്കെട്ടൊഴിവാക്കാനും ജലം സംഭരിച്ച് കൃഷിക്കുപയോഗിക്കാനുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച ഏരികളാണ് ചുവന്ന മണ്ണിട്ട് നികത്തുന്നത്. മേഖലയില്‍ അവിയൂര്‍ വളയംതോട് പാലത്തിനു താഴെ കനോലി കനാലിന്റെ രണ്ട് കരകളിലുമുള്ള തണ്ണീര്‍ത്തടങ്ങള്‍ ഇതിനകം നികത്തിക്കഴിഞ്ഞ് പറമ്പാക്കി മാറ്റിയിട്ടും റവന്യു അധികൃതര്‍ ഒരു നടപടിയുമെടുത്തില്ല. എടക്കഴിയൂര്‍ വില്ലേജ് പരിധിയില്‍ തന്നെ നിരവധി പാടങ്ങള്‍ നികത്തി വലിയ വീടുകള്‍ നിര്‍മ്മാണത്തിലാണ്. സര്‍ക്കാര്‍ ഒഴിവു ദിനങ്ങളില്‍ ടിപ്പര്‍ ലോറികളില്‍ കൊണ്ടുവന്നിറക്കുന്ന ചുവന്ന മണ്ണിട്ടാണ് നിലം നികത്തുന്നത്. ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് വ്യാപകമായ നികത്തല്‍ നടക്കുന്നത്. കഴിഞ്ഞയാഴ്ച്ച ചമ്മന്നൂരില്‍ അനധികൃതമായി കയറ്റിയത്തെിയ രണ്ട് ടിപ്പര്‍ ലോറികള്‍ വടക്കേക്കാട് പൊലീസ് പിടികൂടിയിരുന്നു. ഈ രീതിയില്‍ പൊലീസും റവന്യു അധികൃതരും ചാവക്കാട് എടക്കഴിയൂര്‍ മേഖലയിലും പരിശോധനയും നടപടിയും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

planet fashion
എടക്കഴിയൂര്‍ വില്ളേജ് ഓഫീസിനടുത്ത് അനധികൃതമായി നികത്തുന്ന തണ്ണീര്‍ത്തടം
എടക്കഴിയൂര്‍ വില്ളേജ് ഓഫീസിനടുത്ത് അനധികൃതമായി നികത്തുന്ന തണ്ണീര്‍ത്തടം

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.