Header

തിരഞ്ഞെടുപ്പ് – സ്‌ക്വാഡുകള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലേക്ക് നിയോഗിച്ചിട്ടുള്ള വിവിധ തിരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ പരസ്പരം ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ പി.മധുലിമായ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച ചാവക്കാട്  റസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ സ്‌ക്വാഡുകളുടെ അവലോകനയോഗത്തിലാണ് റിട്ടേണിങ് ഓഫീസറുടെ നിര്‍ദ്ദേശം. എല്ലാ സ്‌ക്വാഡിന്റേയും കൂടെ പോലീസ് സാന്നി്ദ്ധ്യം ഉറപ്പുവരുത്തണം. പോലീസ് വകുപ്പില്‍ നിന്ന് സ്‌ക്വാഡുകള്‍ക്ക് ആവശ്യമായ സേവനം ലഭിക്കുന്നില്ലെങ്കില്‍ പോലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍.ഒ.യോഗത്തില്‍ വ്യക്തമാക്കി. വരണാധികാരിയുടെ അനുമതിയില്ലാതെ വാഹനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍  വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടിയുണ്ടാവും. പൊതുസ്ഥലത്ത് പരസ്യം പതിക്കുന്നതിനെതിരെയും നടപടി ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ഫോര്‍ സ്റ്റാറ്റിക് സര്‍വ്വെയലന്‍സ്, സര്‍വെയലന്‍സ് സ്‌ക്വാഡ്, ഫ്ലയിംഗ് സ്‌ക്വാഡ്, മോഡല്‍ കോഡ് ഓഫ് കോണ്‍ഡക്ട് സ്‌ക്വാഡ്, അസി.എക്‌സപന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍, വീഡിയോ വ്യൂവിങ് സര്‍വ്വെയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്  എന്നീ വിവിധ തിരഞ്ഞെടുപ്പ് സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

Comments are closed.