mehandi banner desktop
Chavakkad online

സ്ത്രീപീഡനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Ft

ചാവക്കാട്: സ്ത്രീപീഡനക്കേസിലും വണ്ടിച്ചെക്ക് കേസിലും പിടികിട്ടാപ്പുള്ളിയായ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണത്തല ബേബി റോഡ് കുന്നത്ത് ഇല്യാസ്(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, സി.പി.ഒ. ലോഫിരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. 2010-ല്‍ പ്രതിയുടെ ഭാര്യ ഗുരുവായൂര്‍ സ്വദേശിനി ഷംസിയ നല്‍കിയ സ്ത്രീ പീഡനക്കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു ഇയാള്‍. പുത്തന്‍കടപ്പുറം സ്വദേശി ആലിപ്പരി പ്രദീപിനെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസിലും പ്രതി പിടികിട്ടാപ്പുള്ളിയാണ്. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

Jan oushadi

Comments are closed.