ചാവക്കാട് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ചാവക്കാട്: പാലയൂർ ജനസേവന കേന്ദ്രത്തിൽ കയറി യുവതിയെ തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഗൗതം പാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് ചെറായി ഇറ്റിലയിൽ രജനി പ്രജീഷിനാണ് (43) ആക്രമണത്തിൽ പരിക്കേറ്റത്.

ചാവക്കാട് പോകാനുള്ള വഴി ചോദിച്ചെത്തിയ പ്രതി അൻപതു രൂപ ചോദിപ്പോൾ നൽകിയില്ലെന്ന് യുവതി പറയുന്നു. മടങ്ങിപ്പോയ പ്രതി അല്പസമയത്തിനു ശേഷം തിരികെ വന്ന് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരീക്കേറ്റ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഒക്ടോബർ 29 നു വൈകീട്ട് 6.55 നാണ് സംഭവം. ഏഴരമണിയോടെ കടയുടമ അഡ്വ സാജൻ അവിടെ എത്തിയപ്പോഴാണ് ജീവനക്കാരി ബോധ രഹിതയായി രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പശ്ചിമ ബംഗാളിൽ മൂന്ന് കൊലപാതക കേസും ഒരു റോബറിയും അടക്കമുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രതി തന്നെ സമ്മതിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. കവർച്ചയാണ് ഉദ്ദേശ്യമെന്ന് പോലീസ് പറഞ്ഞു. എന്നാൽ സ്ഥാപനത്തിൽ കാശുണ്ടായിരുന്നില്ല. യുവതി ധരിച്ചിരുന്ന ആഭരണങ്ങൾ മുക്ക് പണ്ടമായിരുന്നു.



Comments are closed.