യുവതിയെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ഗുരുവായൂർ സ്റ്റേഷനിലെ പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : കേസിലെ വിവരങ്ങൾ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ നിലവിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ധനീഷ് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ധനീഷ് കുമാർ എറണാകുളം സ്വദേശിയായ യുവതിയിൽ നിന്ന് 14 ലക്ഷത്തിലധികം രൂപയും 82,000 രൂപ വില വരുന്ന പുതിയ ഐഫോണും ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് പരാതി. യു പി ഐ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഇയാൾ പണം വാങ്ങിയതായി പരാതിയിൽ പറയുന്നു.




Comments are closed.