mehandi banner desktop
Chavakkad online

കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Ft

കുന്നംകുളം: ചൂണ്ടൽ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലപ്പുറം പഴവൂർ നടുവട്ടം ചെല്ലൂർ സ്വദേശി സുധീറിന്റെ മകൻ സി.വി. ജിതിൻ (22) ആണ് മരിച്ചത്.

Jan oushadi

ഇന്ന് രാത്രി 7.20നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ജിതിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Comments are closed.