വെറുതെ പാടിയ പക്ഷി’ കവിതാസമാഹാരം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പുതിയ കവിതാസമാഹാരമായ ‘വെറുതെ പാടിയ പക്ഷി’ പ്രകാശനം ചെയ്തു. മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 139-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുന്നയൂർക്കുളം കുന്നത്തൂർ മന ഹെറിറ്റേജിൽ വെച്ചായിരുന്നു ചടങ്ങ്.പ്രശസ്ത കവി മധുസൂദനൻ നായർ, സാഹിത്യ അക്കാദമി പ്രസിഡണ്ട് കല്പറ്റ നാരായണന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ടി. മോഹൻ ബാബു അധ്യക്ഷത വഹിച്ചു.പി.ആർ. നാഥൻ, ആലങ്കോട് ലീലാകൃഷ്ണൻ, ടി. കൃഷ്ണദാസ്, ഉമ്മർ അറക്കൽ, ബാഹുലേയൻ താമരശ്ശേരി, സക്കറിയ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സതീഷ്‌കുമാർ എ.കെ. സ്വാഗതവും സരിത അശോകൻ നാലപ്പാട്ട് നന്ദിയും പറഞ്ഞു.പുസ്തക പ്രകാശനത്തോടൊപ്പം അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ പുന്നയൂർക്കുളത്തും പരിസര പ്രദേശങ്ങളിലുമുള്ള എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.




Comments are closed.