mehandi banner desktop
Chavakkad online

പ്രകൃതിയെ കണ്ടറിയാൻ കുരുന്നുകൾ സുവോളജി പാർക്കിൽ എത്തി

Ft

ചാവക്കാട്:പാഠപുസ്തകത്തിനപ്പുറം പ്രകൃതിയെയും ജീവജാലങ്ങളെയും നേരിട്ടറിയാൻ തിരുവത്ര പുത്തൻകടപ്പുറം ഗവ ഫിഷറീസ് യുപി സ്കൂൾ കെജി, ഒന്ന് , രണ്ട് ക്ലാസ്സ് വിദ്യാർത്ഥികളും അധ്യാപകരും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് സന്ദർശനം നടത്തി. പ്രകൃതിയോട് ഇണങ്ങിയ മൃഗങ്ങളുടെ ആവാസവ്യവസ്ഥ അനുഭവിച്ചറിയാനും വന്യജീവികളെ അടുത്തറിയാനും ജൈവവൈവിധ്യം, പ്രകൃതിസംരക്ഷണം, പരിസ്ഥിതിബോധം എന്നിവ പഠിക്കാനും കുട്ടികൾക്ക് സഹായകമായി.വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായിരുന്നു പ്രവേശനം.അധ്യാപകരായ സയന ചായൂർ, പി എം ഹസീന, എ ബി രോഹിണി, എം കെ സലീം, ദുർഗ്ഗ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു

Jan oushadi

Comments are closed.