mehandi banner desktop
Chavakkad online

സിനിമാ സംവിധായകൻ വിജീഷ് മണിയുടെ കാറ് കത്തിച്ച സംഭവം: രണ്ട് പ്രതികൾ പിടിയിൽ

Ft

​ചാവക്കാട്: മലയാള ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ കാർ വീട്ടുമുറ്റത്തിട്ട് തീയിട്ട് നശിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ മല്ലിശേരിപറമ്പ് പൂക്കയിൽ പി ബി ആദർശ് (22), മൂന്നാം പ്രതി ഗുരുവായൂർ ഇടപ്പുള്ളി പണിക്ക വീട്ടിൽ അസ്‌ലം (21)എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. ഒന്നാം പ്രതി ചാവക്കാട് പാലയൂർ ചാണശേരി സി പി ഷനിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Jan oushadi

​2026 ജനുവരി 30-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ചാവക്കാട് ആലുംപടിയിലുള്ള വിജീഷ് മണിയുടെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറിയ പ്രതികൾ, മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ‘ജിംനി’ (Jimny) കാറിന് തീയിടുകയായിരുന്നു. തീപിടിത്തത്തിൽ വാഹനം പൂർണ്ണമായും കത്തിനശിക്കുകയും ഏകദേശം 16 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

​സംഭവത്തിന് പിന്നാലെ വിജീഷ് മണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

​പ്രതികൾ കൃത്യം നടത്തിയത് എന്ത് കാരണത്താലാണെന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയോ ഗൂഢാലോചനയോ ഉണ്ടോയെന്നതിനെക്കുറിച്ചും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Comments are closed.