ചാവക്കാട് :  ശക്തമായ കാറ്റില്‍ തെങ്ങു വീണ് വീടു തകര്‍ന്നു. തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം കെ.വി. ഷാഹുവിന്റെ ഓടുമേഞ്ഞ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഞായറാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു സംഭവം. അപകടസമയം വീടിനകത്തും പുറത്തും കുട്ടികളടക്കം ആളുകളുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.