പ്രേമം നടിച്ച്  പീഡനം , യുവതി ഗര്‍ഭിണി, കൂട്ടുകാരി കൂടെപോയത് യുവതിയുടെ സുരക്ഷക്ക്

samadചാവക്കാട് : ചാവക്കാട് നിന്നും കാണാതായ യുവതികളെ ബംഗളുരുവില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പട്ടികജാതി യുവതിയെയും കൂട്ടുകാരിയെയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതികളെ ബംഗളുരുവില്‍ കണ്ടെത്തിയത്. പ്രേമം നടിച്ച് പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയായ ശേഷം ബംഗ്ലൂരുവില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ തിരുവത്ര പുതിയറ തോട്ടക്കകത്ത് സമദാണ്(21) അറസ്റ്റിലായത്. കുന്നംകുളം ഡി വൈ എസ് പി പി വിശ്വംഭരന്‍, ചാവക്കാട് എസ് ഐ എം കെ രമേശ്‌, അടീഷണല്‍ എസ് ഐ ബാലന്‍, എ എസ് ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.

രണ്ടു യുവതികളെയും പോലീസ് ബാംഗ്ലൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പട്ടികജാതി യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സുരക്ഷാര്‍ത്ഥം കൂടെ പോയതായിരുന്നു കൂട്ടുകാരിയായ യുവതി. യുവതികളെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നുവെന്ന് മനസ്സിലാക്കിയ പ്രതി ഇരുവരെയും ബാംഗ്ലുരുവില്‍ ലോഡ്ജിലാക്കി ചാവക്കാട്ടെക്ക് തിരിക്കുകയായിരുന്നു. യുവതിയെ മുന്‍പും പലവട്ടം പ്രതി ബാംഗ്ലൂര്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 50000രൂപ എ ടി എം കാര്‍ഡുപയോഗിച്ച് എടുത്താണ് ഇവര്‍ ബാംഗ്ലുരുവില്‍ കറങ്ങിയിരുന്നത്. മറ്റൊരു പെണ്‍കുട്ടിയെ പ്രതി ഗര്‍ഭിണിയാക്കിയിരുന്നതായും ഇയാള്‍ ഗര്‍ഭം അലസിപ്പിച്ചതായും പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങളായെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പോലീസ് മടിക്കുകയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.